തൃശൂര്‍: ജില്ലയില്‍ ഇന്നു കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വയസ്സുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേര്‍. സൗദി അറേബ്യയിലെ ദമാമില്‍ നിന്നെത്തി കഴിഞ്ഞ 18ന് കോവിഡ് സ്ഥിരീകരിച്ച കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശിയുടെ മകന്‍ (30), മകന്റെ ഭാര്യ (24) ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 3 പേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി കദീജക്കുട്ടിയുടെ (73) കേസ് കൂടി ഇന്നത്തെ പോസിറ്റീവ് രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- pathram in HEALTHKeralaLATEST UPDATESMain sliderNEWS
തൃശൂരില്‍ ഒരു വയസ്സുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേര്‍ വൈറസ് ബാധ
Related Post
Leave a Comment