ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊല്ലാന്‍ സ്ത്രീകളെ വാടയ്ക്ക് എടുത്ത് 42കാരന്‍ ; ഒടുവിൽ സംഭവിച്ചത്..

ന്യൂഡല്‍ഹി: ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊല്ലാന്‍ രണ്ട് സ്ത്രീകളെ വാടയ്ക്ക് എടുത്ത് ആള്‍ അറസ്റ്റില്‍. കൊവിഡ് ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന കാമുകനെ കൊല്ലാന്‍ വിഷം നല്‍കി അയച്ച ഭര്‍ത്താവിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. സ്ത്രീകള്‍ നല്‍കിയ വിഷദ്രാവകം കുടിച്ച് ഹോം ഗാര്‍ഡും രണ്ട് കുടുംബാംഗങ്ങളും അവശനിലയിലായി. ഡല്‍ഹിയിലെ ആലിപൂരിലാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട് പ്രദീപ് എന്ന 42കാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് ഹോം ഗാര്‍ഡുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് അയാളെ അപായപ്പെടുത്താന്‍ പ്രദീപ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ഇതിനായി രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുത്തു. ശേഷം വിഷദ്രാവകം നല്‍കി ആലിപൂരിലെ ഹോം ഗാര്‍ഡിന്‍െ്‌റ വീട്ടിലേക്ക് അയച്ചു. ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ സ്ത്രീകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയ ശേഷം മരുന്നാണെന്ന് പറഞ്ഞ് വിഷദ്രാവകം നല്‍കുകയായിരുന്നു.

പ്രതിരോധ മരുന്നെന്ന് പറഞ്ഞ് സ്ത്രീകള്‍ നല്‍കിയ വിഷദ്രാവകം കുടിച്ചതോടെ ഹോം ഗാര്‍ഡും കുടുംബാംഗങ്ങളും അവശനിലയിലായി. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് സ്ത്രീകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment