മൃതദേഹത്തെ പോലും വെറുതെവിടാതെ 51 കാരന്‍..14 കാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

ഗുവാഹത്തി: 14 വയസുകാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 51കാരന്‍ അറസ്റ്റില്‍. അസമിലെ ദേമാജി ജില്ലയിലാണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ അടക്കം ചെയ്ത സ്ഥലത്ത് നിന്ന് പുറത്തെടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അകന്‍ സൈകിയ എന്ന പ്രതി പിടിയിലായത്.

ഈ മാസം പതിനേഴിനാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അന്ന് വൈകിട്ട് തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പിറ്റേന്ന് പതിനെട്ടാം തീയതി വൈകിട്ടാണ് ഇയാള്‍ മൃതദേഹം പുറത്തെടുത്ത് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് ദേമാജി എസ്.പി ധനഞ്ജയ് ഘനാവത് പറഞ്ഞു.

പ്രതി സൈക്കോപാത്ത് ആണെന്ന് അസം പോലീസ് വ്യക്തമാക്കി. പ്രതി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 2018ല്‍ ഇയാളുടെ രണ്ടാം ഭാര്യ ബന്ധം ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഗാര്‍ഹിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ ദേമാജി ജയിലില്‍ തടവിലായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെയാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.

അകന്‍ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ ഇടപെട്ട് സംസ്‌കരിച്ചിരുന്നു. ഇത് പിന്നീട് പോലീസ് എത്തി പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 306, 377 വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു.

pathram:
Related Post
Leave a Comment