ലോക്ക്ഡൗണ്‍: ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ കൂടിയെന്നാണ് പഠനം.

കോവിഡ് കാലത്ത് മാത്രം വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനില്‍ 10 ലക്ഷം ഉപഭോക്താക്കളാണുണ്ടായത്. അതുപോലെ തന്നെ ടിന്‍ഡര്‍, ബംബിള്‍ തുടങ്ങിയവയുടെ പ്രചാരവും കൂടി. ഇരയുമായി ബന്ധം സ്ഥാപിച്ച ശേഷം 68 മാസത്തെ പ്രണയ ബന്ധം ഉണ്ടാക്കുകയും ഇതിലൂടെ ഇരയുടെ സാമ്പത്തിക സ്രോതസ്സ് മനസിലാക്കുകയും ചെയ്യും. സ്ത്രീകളും മധ്യവയസ്‌കരുമൊക്കെയാണ് ഇത്തരം തട്ടിപ്പുകളില്‍ പലപ്പോഴും ഇരകളാകുന്നത്. പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലുണ്ടാക്കും. തുടര്‍ന്ന് ഇരുവരും ജീവിതത്തെക്കുറിച്ച് ഒരേ കാഴ്ചപ്പാടുള്ളവരാണെന്ന വിശ്വാസം ഇരകളില്‍ ഉണ്ടാക്കും.

ആദ്യമായി പരിചയപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രണയം തുറന്നുപറയും. ഇതിനുശേഷം തമ്മില്‍ കാണാമെന്ന് പറയും. അപകടം, മരണം എന്നൊക്കെ പറഞ്ഞ് ഈ കൂടിക്കാഴ്ചകള്‍ മാറ്റി വെയ്ക്കും. തുടര്‍ന്ന് പല അത്യാവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെടും. ഒരിക്കല്‍ പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ പുതിയ പുതിയ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. ഇതോടെ ഇരയ്ക്ക് പങ്കാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നും. പതുക്കെ ബന്ധം അവസാനിപ്പിക്കാമെന്ന നിലയിലേക്ക് മാറും.

ഈ ഘട്ടത്തില്‍ ഇര അയച്ചുനല്‍കിയിട്ടുള്ള സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തും. ഈ തട്ടിപ്പ് പുറത്തറിയുന്നതു വഴി ഉണ്ടാകുന്ന നാണക്കേട് കാരണം പലരും തട്ടിപ്പുകള്‍ പുറത്ത് പറയാത്തത്, തട്ടിപ്പുകാര്‍ക്ക് ഗുണകരമാകും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ഓണ്‍ലൈന്‍ ഡേറ്റിങ് വ്യവസായം പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 63 ശതമാനം പേരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരിക്കലെങ്കിലും ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

pathram:
Related Post
Leave a Comment