കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു; ഇന്നലെ മാത്രം 5,611 പുതിയ കേസുകള്‍, മരണം 3303 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,611 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 140 മരണങ്ങളും. രാജ്യത്താകെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1,06,750 ആയി. ആകെ മരണസംഖ്യ 3,303 ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗം ബാധിച്ചവരില്‍ 39.62 ശതമാനം പേരാണ് രോഗമുക്തി നേടിയത്. 42,298 പേര്‍ക്കു രോഗം ഭേദമായി. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 12,448 ആയി. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം ബാധിച്ചത്. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇത്തരത്തില്‍ മടങ്ങിയെത്തിയ നിരവധി പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment