സംസ്ഥാന ഇളവുകള്‍ എന്തൊക്കെ?
ജില്ലയ്ക്ക് അകത്ത് ജലഗാതഗതം ഉള്‍പ്പെടെയുളള പൊതുഗതാഗതം അനുവദനീയം. 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ല
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ, ജില്ലയ്ക്കുളളില്‍ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് യാതൊരു തടസ്സമില്ല
അന്തര്‍ ജില്ലകളിലേക്ക് പൊതുഗതാഗതം ഉണ്ടാവില്ല. മറ്റു യാത്രകളാവാം. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുളള യാത്രകള്‍ക്ക് യാത്രാപാസ് വേണ്ട, തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതിയാല്‍ മതി
കോവിഡ്-19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യ സര്‍വീസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സമയപരിധി ബാധകമല്ല.
ഇലക്‌ട്രീഷ്യന്മാര്‍, മറ്റു ടെക്നീഷ്യന്മാര്‍ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം
മറ്റു ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍നിന്നോ ജില്ലാ കലക്ടറില്‍നിന്നോ അനുമതി നേടിയിരിക്കണം. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല
ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെയുളള ജില്ലകളില്‍ യാത്ര ചെയ്യുന്നവര്‍ ജില്ലാ കലക്ടറില്‍നിന്നോ പൊലീസ് മേധാവിയില്‍നിന്നോ പ്രത്യേക പാസ് വാങ്ങണം.
ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, ബന്ധുക്കള്‍ ഇവരെ കൂട്ടിക്കൊണ്ടു വരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും തൊഴിലിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും
മറ്റു അടിയന്തര ആവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ ജില്ലാ യാത്ര അനുവദിക്കും
സ്വകാര്യ വഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെയുളള നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം
ഓട്ടോകളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരാള്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്നുപേര്‍
ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗം ആണെങ്കില്‍ പിന്‍സീറ്റില്‍ യാത്ര അനുവദിക്കും
ആരോഗ്യ കാര്യങ്ങള്‍ അടക്കമുളള അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും
കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുളള യാത്ര അനുവദനീയമല്ല.
അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരേണ്ട സ്ഥലത്ത് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം
65 വയസ്സിനു മുകളില്‍ പ്രായമുളളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുളള കുട്ടികള്‍ അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കു പുറമേ വീട്ടില്‍നിന്നും പുറത്തിറങ്ങരുത്
വാണിജ്യ സ്ഥാപനങ്ങളും, മാളുകള്‍ ഒഴികെയുളള വ്യാപാര സ്ഥാപനങ്ങളും തുറക്കാം. ഷോപ്പിങ് കോംപ്ലക്സുകളില്‍ ആകെയുളള കടകളുടെ 50 ശതമാനം തുറക്കാം
എസി ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രെസിങ്, ഷോവിങ് ജോലികള്‍ക്ക് മാത്രമായി തുറക്കാം. ഒരു സമയം രണ്ടുപേരില്‍ കൂടുതല്‍ കാത്തുനില്‍ക്കാന്‍ പാടില്ല.
റസ്റ്ററന്റുകളില്‍ ടേക്ക്‌എവേ കൗണ്ടറുകളിലെ ഭക്ഷണവിതരണം രാത്രി 9 വരെ. ഓണ്‍ലൈന്‍ ഡോര്‍ ഡെലിവറി രാത്രി 10 വരെ. ഹോട്ടലുകളില്‍നിന്ന് രാത്രി 10 മണിവരെ ഭക്ഷണം പാഴ്സലായി വാങ്ങാം
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പാഴ്സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും നിബന്ധനകള്‍ ബാധകമാണ്. ക്ലബുകളില്‍ ഒരു സമയത്ത് 5 ലധികം ആളുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെംബര്‍മാര്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. മെംബര്‍മാര്‍ അല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല
കളളു ഷാപ്പുകളില്‍ നിലവിലുളള നിബന്ധനകള്‍ക്ക് വിധേയമായി കളളും ആഹാരവും വിതരണം ചെയ്യാം.
സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലും 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കണം. ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ഓഫീസിലെത്തണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിനമായിരിക്കും.
തൊട്ടടുത്തുളള ജില്ലകളിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതണം
ലോക്ക്ഡൗണിനുശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കലക്ടറുടെ മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ കലക്ടര്‍ കോവിഡ്- 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കലക്ടറേറ്റിലോ അവരുടെ സേവനം വിനിയോഗിക്കണം.
പരീക്ഷാ നടത്തിപ്പിനായുളള മുന്നൊരുക്കള്‍ക്കായി സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുക
വിവാഹ ചടങ്ങുകളില്‍ പരമാവധി 50 ആളുകള്‍ മാത്രം, അനുബന്ധ ചടങ്ങുകളില്‍ പരമാവധി 10 പേര്‍. മരണാന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രം
ഇനിയൊരു ഉത്തരവു വരുന്നവരെ ഞായറാഴ്ച പൂര്‍ണമായും ലോക്ക്ഡൗണ്‍ ആയിരിക്കും
ആരാധനയുടെ ഭാഗമായി കര്‍മ്മങ്ങളും ആചാരങ്ങളും നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി.
പ്രഭാത നടത്തം, സൈക്ലിങ് ഇവ അനുവദിക്കും
ഞായറാഴ്ച അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ അധികാരികളുടെയോ പൊലീസ് വകുപ്പിന്റെയോ പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂ
Leave a Comment