മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ ഷോപ്പുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും.

ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.

ബവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാര്‍ ഹോട്ടലും, 225 ഫോര്‍ സ്റ്റാര്‍ ഹോട്ടലും 51 ഫൈവ് സ്റ്റാര്‍ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തില്‍പ്പെടുന്ന 11 ഹോട്ടലുകളും 359 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ട്.

സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും തുറക്കും. മുടിവെട്ടാന്‍ മാത്രമേ അനുമതിയുള്ളൂ, ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലര്‍ തുറക്കില്ല. അന്തര്‍ജില്ലാ യാത്രയ്ക്ക് പാസ് വേണം, നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടാകും.

pathram:
Leave a Comment