മാസ്ക്; മംമ്ത മോഹൻദാസ് പറയുന്നു

കൊണോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ പുറത്തിറങ്ങുമ്പോൾ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി മാസ്ക് തന്റെ ജീവിതത്തിന്റെതന്നെ ഭാഗമാണെന്നു പറയുന്നു നടി മംമ്ത മോഹൻദാസ്. ‘വർഷങ്ങളായ് മാസ്ക് അണിഞ്ഞു ജീവിക്കുന്ന ഒരാളാണു ഞാൻ. അതു തരുന്ന സരക്ഷിതത്വം ചെറുതല്ല. അതൊരു ശല്യമല്ല. മാസ്കിനെ സ്നേഹിച്ചു തുടങ്ങാം നമുക്ക്’–മംമ്ത പറയുന്നു.

എപ്പോഴും കൂടെ കൊണ്ടു നടന്നാൽ, പല ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മാസ്ക് കൂടെയുണ്ടാകും. 7 വർഷമായി മാസ്ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. 2009 ലാണ് കാൻസർ തല പുറത്തു കാണിച്ചത്. കീമോതെറപ്പിയിലൂടെ ചികിത്സ തുടങ്ങി. പക്ഷേ 2013 ൽ മജ്ജ മാറ്റിവയ്ക്കൽ നടത്തേണ്ടി വന്നതോടെയാണു മാസ്ക് കൂടെ കൂടിയത്. ഒന്നര മാസത്തോളം ആരുമായും ഇടപഴകാതെയൊരു മുറിയിൽ കഴിയേണ്ടി വന്നു. ആദ്യത്തെ ക്വാറന്റീൻ അനുഭവം! ആ ദിനങ്ങളിൽ മിക്കപ്പോഴും മാസ്ക് ധരിച്ച്. അങ്ങനെ അതൊരു ശീലമായി.

പിന്നെ, പുറത്തുപോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം മാസ്ക് ധരിച്ചു. ഒരിക്കലും ശ്വാസംമുട്ടലോ അസ്വസ്ഥതയോടെ ഇതു മൂലമുണ്ടായിട്ടുമില്ല. പല തരത്തിലുള്ള ആളുകളുമായും പല സാഹചര്യത്തിലും ഇടപഴകേണ്ടിവരുമ്പോൾ അതൊരു സുരക്ഷയാണ്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടായേക്കാം. പക്ഷേ, എത്ര വലിയ രക്ഷാമാർഗമാണിതെന്നു തിരിച്ചറിഞ്ഞാൽ അതിനെയൊക്കെ സുഖമായി മറികടക്കാം.

പുറത്തിറങ്ങുമ്പോഴെല്ലാം കരുതലോടെ മാസ്ക് ഉപയോഗിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. ഉദാഹരണം, ജപ്പാൻ. രോഗമില്ലാത്ത കാലത്തും അവരുടെ രീതി അതാണ്. ഇനിയുള്ള കാലം മാസ്ക് ഒരു ശീലമല്ല, സംസ്കാരം തന്നെയാകണം. മാസ്കിനെ സ്നേഹിക്കാം നമുക്ക്. വു

pathram desk 2:
Leave a Comment