അനുമതി വാങ്ങാതെ പണിതുടങ്ങി; എംഎല്‍എയുടെ വീടുനിര്‍മാണം സബ് കലക്ടർ തടഞ്ഞു

ദേവികുളത്ത് എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ വീടുനിര്‍മാണം റവന്യുവകുപ്പ് തടഞ്ഞു. ഒന്നാം നിലയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ നോട്ടിസ് നല്‍കി. നിർമാണം നടത്തിയത് റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങാതെയാണ്. എംഎൽഎ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജേന്ദ്രന്‍ അനധികൃതമായി കെട്ടിടം നിര്‍മിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് ആണ് രംഗത്തെത്തിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എ പ്രതികരിച്ചു.

pathram desk 2:
Leave a Comment