കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി സര്‍വ്വവ്യാപി , അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ശശിതരൂര്‍ എംപി

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി ശശി തരൂര്‍ എംപി. പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാര്‍ഡിയനില്‍ വന്ന കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ മന്ത്രിയെ പ്രശംസിച്ചത്. കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി സര്‍വ്വവ്യാപി ആയിരുന്നുവെന്നും ഏറ്റവും ഫലപ്രദവുമായ പ്രവര്‍ത്തനം നടത്തിയെന്നും അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, കേരള സമൂഹവും ജനങ്ങളും അതിനെല്ലാമുപരിയായി എല്ലാവരും ഹീറോകളാണെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാര്‍’ എന്നാണ് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെപ്പറ്റിയുള്ള ലേഖനം തയ്യാറാക്കിയത് പ്രമുഖ ബ്രിട്ടിഷ് മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ്.

കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും ബ്രിട്ടനില്‍ അത് 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. റോക്ക്സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ മന്ത്രിയെ വിശേഷിപ്പിക്കുന്നത്.

pathram:
Leave a Comment