വീട്ടില്‍ ക്വാറന്റീന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജോളി അപേക്ഷ നൽകിയത്. വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം.

വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് കഴിഞ്ഞദിവസം ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജോളി ജയിൽ അധികൃതർ മുഖേന കോടതിയിൽ അപേക്ഷ നൽകിയത്.

അതേസമയം, ജോളിയുടെ അപേക്ഷയിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് അറിയിച്ചു. ഏഴ് വർഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാർക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളിൽ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

pathram desk 2:
Related Post
Leave a Comment