മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്.
സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇതിനു മുന്നോടിയായി വൈകുന്നേരം നാലുമണിക്ക് കൊവിഡ് അവലോകന യോഗവും ചേരുമായിരുന്നു. എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ന് വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുക. ഗുരുതരമായി കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്ന് ബീഹാറും ജാര്‍ഖണ്ഡും ഒഡീഷയും തെലങ്കാനയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണമോയെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താകും തീരുമാനം ഉണ്ടാവുക.
Leave a Comment