കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാൽ (17) ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞു. ആസിഫ് ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ആസിഫ് വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണിന് ശേഷം ജോലിയില്ലാതാകുമെന്ന കാര്യവും ആസിഫിനെ വിഷമിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

മെയ് 6 ന് പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോയ തൊഴിലാളികളുടെ പട്ടികയില്‍ ആസിഫിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

pathram desk 2:
Related Post
Leave a Comment