കോവിഡ് അൽപം ശാന്തമായതിനു പിന്നാലെ സംസ്ഥാനം മറ്റു പകർച്ചവ്യാധികളുടെ ഭീഷണിയിൽ. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗമാണു മഴക്കാലത്തെ പതിവു പകർച്ച വ്യാധികൾ ഇത്തവണ പെരുകിയേക്കുമെന്നു മുന്നറിയിപ്പു നൽകിയത്.
എല്ലാ ജില്ലകളിലും സർവെയ്‌ലൻസ് ഓഫിസർ ഉണ്ടെങ്കിലും അവർ കോവിഡിനു പിന്നാലെയാണിപ്പോൾ. അതിനാൽ മറ്റ് ഓഫിസർമാരെ ചുമതലപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ഊർജിതമാക്കാനാണു തീരുമാനം.
ഈ വർഷം ഇതുവരെ 33 പേർ പകർച്ചവ്യാധികൾ മൂലം മരിച്ചു. 14 പേർ പനിയും 4 പേർ എലിപ്പനിയും ബാധിച്ചാണു മരിച്ചത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എച്ച്1എൻ1 എന്നിവയാണു മറ്റു രോഗങ്ങൾ.
മുൻവർഷങ്ങളിൽ മേയിൽ മഴക്കാലപൂർവ ശുചീകരണം നടത്താറുണ്ട്. എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ തിരക്കു മൂലം ശുചീകരണം കാര്യമായി പുരോഗമിച്ചിട്ടില്ല.
Leave a Comment