മന്‍മോഹന്‍ സിങ്ങ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45നാണ് ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

എണ്‍പത്തിയേഴുകാരനായ മന്‍മോഹന്‍ ഐ.സിയുവില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1990ലും 2009ലും ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് രാജ്യസഭ പിരിയും മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരുന്നു. രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്.

pathram:
Related Post
Leave a Comment