മുംബൈ: കോവിഡ് രോഗിയായ താന്‍ നിറവയറുമായി അലഞ്ഞതിനൊടുവില്‍ ഒരാശുപത്രിയില്‍ പ്രവേശനം കിട്ടിയതും രോഗമില്ലാത്ത 3 മക്കളെ പ്രസവിച്ചതും എല്ലാം ഒരു മഹാത്ഭുതമെന്നു പറയുകയാണ് ആ അമ്മ.
പ്രസവമടുത്തിരിക്കെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതുവരെ ശുശ്രൂഷിച്ചിരുന്ന സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ 7 ആശുപത്രികള്‍ കയ്യൊഴിഞ്ഞ യുവതിയാണ് മുംൈബയിലെ നായര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 3 കുഞ്ഞുകള്‍ക്കു ജന്മം നല്‍കിയത്. അലച്ചിലിന്റെ ആ ഭാഗ്യം കെട്ട ആഴ്ചയില്‍ അവരും കുടുംബവും അനുഭവിച്ച മനഃപ്രയാസം മുഴുവന്‍ മാറ്റാനെന്നപോലെയായി സിസേറിയനിലൂടെ 2 ആണ്‍കുഞ്ഞുങ്ങളുടെയും ഒരു പെണ്‍കുഞ്ഞിന്റെയും പിറവി. മൂവര്‍ക്കും 2 കിലോഗ്രാം വീതം തൂക്കമുണ്ട്.
അസാധാരണ നിമിഷങ്ങളിലൂടെ കടന്നുപോയ യുവതിക്കും കുടുംബത്തിനും ഇപ്പോഴും അത്ഭുതം മാറിയിട്ടില്ലെന്നും തങ്ങള്‍ക്കും ഇതു സന്തോഷവേളയാണെന്നും നായര്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കോവിഡ് പോസിറ്റീവായ 40 സ്ത്രീകളാണു മുംബൈ കോര്‍പറേഷനു കീഴിലുള്ള നായര്‍ ആശുപത്രിയില്‍ ഇതുവരെ പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞിനു പോലും കോവിഡില്ല.
Leave a Comment