റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം സായ് പല്ലവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘വിരാടപര്‍വ്വം’. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന് മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ക്രൂരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും യൗവ്വനകാലത്ത് വിദ്യാര്‍ത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്.
ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വേഷമാണ് തബു കൈകാര്യം ചെയ്യുന്നത്. തന്ത്രപ്രധാനമായൊരു വേഷത്തില്‍ പ്രിയാ മണിയും ചിത്രത്തിലുണ്ട്,’ ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ‘വിരാടപര്‍വ്വം’.
‘വിരാടപര്‍വ്വം’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. ഒരു എക്സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം,’ ചിത്രത്തിന്റൈ വക്താവ് വ്യക്തമാക്കുന്നു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകര്‍ ചെറുകുറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Leave a Comment