ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍…അറിയാം

തിരുവനന്തപുരം: ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണെന്നും തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും ഇളവുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയണം. കോവിഡുമായി ബന്ധപ്പെട്ട വാക്‌സിന്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുകയാണ്.

ഇങ്ങനെ വികസിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ പേറ്റന്റ് ചെയ്ത് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വന്‍ വിലയ്ക്കായിരിക്കും വില്‍ക്കുക. ഇതിനു ബദലായി പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തില്‍ ഓപ്പണ്‍സോഴ്‌സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്.

വിദേശങ്ങളില്‍നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം സര്‍വീസ് നല്‍കാമെന്ന് എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. 4 ജി സിമ്മുകള്‍ നല്‍കും. സൗജന്യ ഡേറ്റ, ടോക്ക്‌െടെം സേവനം ഉണ്ടാകുമെന്നു ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment