ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊറോണ വൈറസിനു ശേഷമുള്ള ലോക്ഡൗണ്‍ പദ്ധതികളില്‍ സര്‍ക്കാര്‍ വ്യക്തത നല്‍കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ തുറക്കും, എന്താണ് മാനദണ്ഡം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കാതെ തുടരാനാവില്ല. ലോക്ഡൗണ്‍ മാനസിക സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നു. സ്വിച്ച് ഇടുന്നതും നിര്‍ത്തുന്നതും പോലയല്ല ഇത്. സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലും സര്‍ക്കാരും ജനങ്ങളും തമ്മിലും ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണ്‍ മേയ് 17നാണ് അവസാനിക്കുക.

pathram:
Leave a Comment