പാലക്കാട് : അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി 25 വയസുള്ള കാര്‍ത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടിലൂടെ നടന്നാണ് കാര്‍ത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു
Related Post
Leave a Comment