കൊല്ലം : മൂന്നുമാസം മുന്‍പു ഭര്‍തൃവീട്ടില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം.
ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും.
ഇന്നലെ രാവിലെ ഉറക്കമുണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പുകടിച്ച വിവരം അറിഞ്ഞത്.തുടര്‍ന്ന് വീട്ടിലെത്തിയ ബന്ധുക്കള്‍ മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. രാത്രി തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത് എന്ന് കരുതുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. മകന്‍: ധ്രുവ്
Leave a Comment