സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി ചുരുങ്ങി

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കുറച്ചു. ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്. ഇടക്കാട്ടുവയലിലെ പതിനാലാം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയില്‍ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍ ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 വാര്‍ഡുകള്‍ എന്നിവയും ഹോട്ട്‌സ്‌പോട്ടായി തുടരും.

കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍, കൂത്തുപറമ്പ്, കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാപ്പിനിശേരി, പാട്യം, പെരളശേരി എന്നിവടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്.

pathram:
Related Post
Leave a Comment