വിശാഖപട്ടണത്തില്‍ വാതകചോര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ കൂടുന്നു; റോഡില്‍ കുഴഞ്ഞുവീണ 50 പേരുടെ നില ഗുരുതരം

വിശാഖപട്ടണം: പോളിമര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആന്ധ്രയില്‍ ഉണ്ടായ ദുരന്തത്തില്‍ എട്ടുപേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തമുണ്ടായത് ലോക്ഡൗണില്‍ അടഞ്ഞു കിടന്ന ഫാക്ടറിയിലായിരുന്നു. റോഡില്‍ കുഴഞ്ഞുവീണ 50 പേരുടെ നില ഗുരുതരമാണ്. വാതകചോര്‍ച്ച പരന്നത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ്. ദുരന്തനിവാരണ സേന അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്്.

ആള്‍ക്കാര്‍ അടുത്തടുത്ത് താമസിക്കുന്ന വളരെയേറെ ജനസാന്ദ്രതയുള്ള ഗ്രാമങ്ങളിലാണ് വാതകചോര്‍ച്ചയുണ്ടായത്. 20 ഗ്രാമങ്ങളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. വാതകചോര്‍ച്ച പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ക്കാര്‍ നല്ല ഉറക്കം പിടിച്ച പുലര്‍ച്ചെ 3 മണിക്കായിരുന്നു വാതകചോര്‍ച്ച എന്നതിനാല്‍ വീടുകളില്‍ കൂടുതല്‍ ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വീടിനുള്ളില്‍ കുടുങ്ങിയവരോട് പുറത്തെത്താന്‍ പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. ലോക്ഡൗണ്‍ മൂലം അടഞ്ഞുകിടന്ന ഫാക്ടറി 40 ദിവസത്തിന് ശേഷം തുറന്നപ്പോഴായിരുന്നു പഌന്റില്‍ നിന്നും വാതകം ചോര്‍ന്നത്.

2000 മെട്രിക്ടണ്‍ വാതകം ചോര്‍ന്നതായി അനൗദ്യോഗിക വിവരമുണ്ട്. നിരവധി പേര്‍ ബോധരഹിതരാവി വഴിയില്‍ വീണു. പഌസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന എല്‍ിജി പോളിമര്‍ ഫാക്ടറിയില്‍ നിന്നുമാണ് വാതകചോര്‍ച്ച ഉണ്ടായത്. അനേകം പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. വിശാഖപട്ടണ ത്തിലെ ആശുപത്രിയിലേക്കാണ് ആള്‍ക്കാരെ മാറ്റിയിരിക്കുന്നത്. പഌന്റിന് അടുത്തുള്ള ആള്‍ക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ ഉടന്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment