എസ് എസ് എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 21നോ 26നോ നടക്കും

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ 17ന് അവസാനിക്കുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താല്‍ എസ് എസ് എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കിയേക്കും. ഈ മാസം 21 നോ 26 നോ പരീക്ഷകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍, സംസ്ഥാനത്തെ കോവിഡ് സാഹചര്യവും കേന്ദ്രാനുമതിയും ആശ്രയിച്ചേ തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ. എങ്കിലും കഴിവതും ഈ മാസം പരീക്ഷ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍തുറക്കാനാകൂ

pathram:
Related Post
Leave a Comment