കോവിഡ് ഭേദമായ ആള്‍ മരിച്ചു

ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി പത്മനാഭന്‍ ആണ് മരിച്ചത്. മരണം ഹൃദയാഘാത ത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍.
അതേ സമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്തു കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,724 പേർ നിരീക്ഷണത്തിലുണ്ട്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇതുവരെ 33010 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 32315 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സംസ്ഥാനത്ത് നിലവിൽ 84 ഹോട്സ്പോട്ടുകൾ. പുതിയ കൂട്ടിചേർക്കലുകൾ ഇല്ല. ഇന്ന് 1249 ടെസ്റ്റുകൾ നടന്നു.

കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നു എന്നത് ആശ്വാസമാണ്. എന്നാൽ കേരളീയർ ലോകത്തിന്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ് . 80 ൽ അധികം മലയാളികളാണ് ഇതുവരെ കോവി‍ഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us…

pathram desk 2:
Related Post
Leave a Comment