ജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാം; മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങൾ…

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ഉച്ചവരെ 515 പേര്‍ സംസ്ഥാനത്തെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 5470 പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്തു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ റജിസ്റ്റര്‍ ചെയ്തത് 1,66,263 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ട്രെയിനുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കണം. മറ്റുസംസ്ഥാനങ്ങളില്‍ ചിതറിക്കിടക്കുന്ന മലയാളികള്‍ക്ക് തിരിച്ചുവരാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളില്ല. തുടര്‍ച്ചയായി രണ്ടാംദിവസമാണ് പുതിയ പോസിറ്റിവ് കേസുകള്‍ ഉണ്ടാകാത്തത്. 61 പേര്‍ക്ക് രോഗമുക്തി. ഇനി ചികില്‍സയിലുള്ളത് 34 പേര്‍ മാത്രം. സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകളില്ല. നിലവിൽ 84 ഹോട്സ്പോട്ടുകള്‍. വിദേശത്ത് മരിച്ചത് 80ലധികം മലയാളികള്‍. ലോകത്തിന്റെ പലഭാഗത്തും മലയാളികള്‍ കോവിഡിന്റെ പിടിയിലാണെന്നും മുഖ്യമന്ത്രി.

എല്ലാ തൊഴിലാളികളേയും തിരിച്ചയക്കില്ല. പോകാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികളെ മാത്രമേ തിരിച്ചയക്കൂ.

ജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാം. ജില്ല വിട്ട് മടക്കയാത്രയ്ക്കുള്ള പാസിന് അതാത് പൊലീസ് സ്റ്റേഷനുകളില്‍ അപേക്ഷിക്കാം.

ഓട്ടോമൊബീല്‍ വര്‍ക്്ഷോപ്, വാഹനഷോറൂമുകള്‍ എന്നിവ തുറക്കാം.

സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഞായറാഴ്ചയും പാഴ്സല്‍ സര്‍വീസ് ആകാം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ റോഡുകള്‍ അടച്ചിടില്ല : മുഖ്യമന്ത്രി

നിബന്ധനകള്‍ക്ക് വിധേയമായി വാഹനഗതാഗതം അനുവദിക്കും; പൊതുഗതാഗതമില്ല

ഇപ്പോള്‍ അപേക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ്

സംരംഭകന്‍ ഒരുവര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

pathram desk 2:
Related Post
Leave a Comment