രാജ്യത്ത് കോവിഡ് ബാധിതര്‍ 40,000ത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ മരിച്ചത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം 40,000ലേക്ക് അടുക്കുന്നു. ആകെ രോഗികളുടെ എണ്ണം 39,980 ആയി. 28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേര്‍ രോഗവിമുക്തരായി. രാജ്യത്ത് 24 മണിക്കൂറിനിടെ 83 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1301 ആയി ഉയര്‍ന്നു.

12296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് കേസുകളില്‍ രാജ്യത്ത് മുന്നില്‍. ഇവിടെ 521 പേര്‍ മരണപ്പെട്ടു. 2000 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള ഗുജറാത്തില്‍ 5054 പേര്‍ക്കാണ് രോഗബാധ. ഇവിടെ 896 പേര്‍ രോഗമുക്തരായപ്പോള്‍ 262 മരിച്ചു.

ഡല്‍ഹിയില്‍ 4122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1256 പേര്‍ രോഗമുക്തരായപ്പോള്‍ 64 മരിച്ചു. മധ്യപ്രദേശ് 2846, രാജസ്ഥാന്‍ 2770, തമിഴ്‌നാട് 2757, ഉത്തര്‍പ്രദേശ് 2487 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

key words: coronavirus-india-india-s-covid-19-cases-near-40-000-mark-death-toll-latest news-corona-latest-news

pathram:
Related Post
Leave a Comment