ആരും കാണാനില്ല..!! ലോക്ക് ഡൗണിലും പ്രദര്‍ശനം നടത്തുന്ന തീയേറ്റര്‍

സിനിമ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നു. എന്നാല്‍, ഒരാള്‍പോലും കാണാനില്ലാതെ ആണെന്നുമാത്രം. ശബ്ദസംവിധാനവും സ്‌ക്രീനും മറ്റും കേടാകും എന്ന കാരണത്താലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ദിവസങ്ങളോളം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയാലും തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകില്ല. ഡിജിറ്റല്‍ സംവിധാനവും എസിയുമെല്ലാം കേടാവും. കഴിഞ്ഞമാസം പത്തിനാണ് അവസാനമായി പ്രദര്‍ശനം നടന്നത്.

തിയറ്ററുകള്‍ പഴയ അവസ്ഥയിലാകാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. വിഷു, റമസാന്‍ സീസണ്‍ നഷ്ടമായി. ഓണം പോലും പ്രതീക്ഷിക്കാനാവില്ല.ഒരു വര്‍ഷത്തേക്കു വൈദ്യുതി ബില്ലും വിനോദനികുതിയും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു പലതവണ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘സിയോക്’ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യു. ഭരതന്‍ പറഞ്ഞു.

pathram:
Leave a Comment