മുരളിയെ കുറിച്ച് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ വിഡിയോ വൈറലാകുന്നു

സ്വന്തം ശൈലിയിലൂടെ മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ നടനായിരുന്നു മുരളി. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാള്‍. മുരളിയെ കുറിച്ച് മമ്മൂട്ടി ഇമോഷണലായി സംസാരിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

” ഞാന്‍ ആര്‍ക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു ഇമോഷണല്‍ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം അമരം ചിത്രത്തില്‍ അത് കാണാന്‍ കഴിയും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി… പിന്നീട് അകന്നു പോയി. ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാന്‍ തെറ്റായിട്ട് ന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല. ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായത്.” മമ്മൂട്ടി പറയുന്നു.

pathram:
Related Post
Leave a Comment