ജസ്‌ന തിരോധാനക്കേസില്‍ വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട : ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍. ജസ്‌നയെ കണ്ടെത്തിയതായുള്ള പ്രചാരണം ശരിയല്ല. എന്നാല്‍ പോസിറ്റീവ് വാര്‍ത്ത ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി.സൈമണ്‍ നല്‍കുന്നത്.

ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒന്നും ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. ജസ്‌നയെ കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ജസ്‌നയുടേതടക്കം ഫോണ്‍ രേഖകള്‍ പരിശോധിക്കാനും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സൈബര്‍ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. 2018 മാര്‍ച്ച് 20 നാണ് ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജസ്‌നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകളും ഇതരസംസ്ഥാനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഈ കേസിലാണ് ഇപ്പോള്‍ വഴിത്തിരിവിന് സാധ്യത തെളിയുന്നത്.

pathram:
Related Post
Leave a Comment