വീട്ടിലെത്തിയ പാമ്പിനെ കയ്യിലെടുത്ത് പ്രവീണ; വിഡിയോ

വീട്ടിലെത്തിയ ‘കുഞ്ഞൻ അതിഥിയെ’ പരിചയപ്പെടുത്തി പ്രവീണ. ആളത്ര നിസാരക്കാനല്ല, മൂർഖൻ പാമ്പിന്റെ കുഞ്ഞ് ആണ് പ്രവീണയുടെ വീട്ടിലെത്തിയത്. കക്ഷി ഭീകരനാണെങ്കിലും പ്രവീണയ്ക്ക് ഇതുവെറും നിസാരം. പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും വിഡിയോയും നടി തന്റെ യുട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്തു.

കോഴിക്കൂടിന് അരികിലായാണ് നടി പാമ്പിനെ കണ്ടത്. ഉടൻ തന്നെ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂർഖൻ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി അരികിൽ ഉള്ളതുകൊണ്ടുതന്നെ പ്രവീണയുടെ പേടിയും പമ്പ കടന്നു.

ഇതോടെ പാമ്പിനെ കയ്യിലെടുത്തായി സംസാരം. സാധാരണ പാമ്പിനെ കണ്ടാൽ ആളുകൾ ഭയത്തോടു കൂടി ഉപദ്രവിക്കാറാണ് പതിവെന്നും ആ സമീപനം മാറ്റണമെന്നും നടി വിഡിയോയിലൂടെ പറയുന്നു.

പാമ്പിനെ കയ്യിലെടുത്തുള്ള ചിത്രങ്ങൾ തന്റെ ഫെയ്സ്ബുക്ക് പേജിലും നടി പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്.

pathram desk 2:
Leave a Comment