കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട പുതുക്കിയ ക്ഷമബത്ത സര്‍ക്കാര്‍ നിര്‍ത്തിവച്ചു. 2020 ജനുവരി മുതല്‍ 2021 ജൂലായ് വരെയുള്ള മാസങ്ങളിലായി നല്‍കേണ്ട ക്ഷാമബത്തയാണ് നിര്‍ത്തിവച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

2012 ജൂലായ്ക്കു ശേഷം ക്ഷമബത്ത കുടിശിക നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളും പാലിച്ചാല്‍ 1.20 ലക്ഷം കോടി രൂപ ലാഭിക്കാനാവുമെന്നും അത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ക്ഷമബത്തയും നിശ്ചയിക്കുന്നത്. നിലവില്‍ 48.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും 65.26 ലക്ഷം പെന്‍ഷന്‍കാരുമാണ് രാജ്യത്തുള്ളത്.

സമൂഹത്തിലെ പാവപ്പെട്ടവരും അരക്ഷിതരുമായ ആളുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യത്തിലാണ് അധിക ക്ഷാമബത്ത നിര്‍ത്തിവയ്ക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment