‘എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,’ സുപ്രിയ പോസ്റ്റ് വൈറല്‍

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയചിത്രങ്ങളില്‍ ഒന്നായിരുന്നു മാധവനെയും ശാലിനിയേയും നായികാനായകന്മാരാക്കി മണിരത്‌നം സംവിധാനം ചെയ്ത ‘അലൈപായുതേ’. ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളുടെ ലിസ്റ്റില്‍ ‘അലൈപായുതേ’യെ നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ ഏറെയാണ്. ‘എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,’ എന്നാണ് സുപ്രിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 2000 ലെ ഒരു ഏപ്രിലിലാണ് ചിത്രം ആദ്യമായി റിലീസിനെത്തിയത്.

ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വര്‍ഷമായെന്ന് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും സുപ്രിയ പറയുന്നു. ‘ഈ മാസ്റ്റര്‍പീസ് കണ്ടതിനുശേഷം പ്രണയമെന്ന ആശയവുമായി തികച്ചും പ്രണയത്തിലായ ഒരാളാണ് ഞാന്‍,’ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുപ്രിയ കുറിക്കുന്നു.

റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കുകയായിരുന്നു മണി രത്‌നം ‘അലൈപായുതേ’ എന്ന ചിത്രത്തിലൂടെ. കാര്‍ത്തിക് വരദരാജന്‍ എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ശക്തി ശെല്‍വരാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയവും വിവാഹവും പിണക്കങ്ങളും ഇണക്കങ്ങളും അവര്‍ക്കിടയിലെ തിരിച്ചറിവുകളുമൊക്കെ അതിമനോഹരമായി പോര്‍െ്രെട ചെയ്‌തൊരു ചിത്രമാണ് ‘അലൈപായുതേ’. മാധവന്‍ ശാലിനി ജോഡികളുടെ മികച്ച പെര്‍ഫോമന്‍സിനൊപ്പം തന്നെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികളുടെ ഹൃദയ കവര്‍ന്നു.

pathram:
Leave a Comment