ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കാജോള്‍- അജയ് ദേവ്ഗണ്‍ ദമ്പതികള്‍ . ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കജോള്‍.
ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് കജോള്‍ പരിചയപ്പെടുത്തുന്നത്. 3പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ട്രിക്കിനി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരു പുതിയ മാറ്റത്തിലാണ് ട്രിക്കിനിയെ കജോള്‍ അവതരിപ്പിച്ചത്. ബിക്കിനിക്കൊപ്പം ഒരു ഫേസ് മാസ്‌ക് കൂടെ നല്‍കിയാണ് താരം ട്രിക്കിനി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020ലെ ട്രിക്കിനി ഇങ്ങനെയിരിക്കും എന്നാണ് കജോള്‍ പറയുന്നത്.
Leave a Comment