കൊറോണ പിടികൂടിയിട്ട് 42 ദിവസം..19-ാം പരിശോധനാഫലവും പോസറ്റീവ്..വീട്ടമ്മയുടെ രോഗം ഭേദമാക്കത്തതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക

പത്തനംതിട്ട: ഇറ്റലി കുടുംബത്തില്‍നിന്നു സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.

ഇവര്‍ക്കു രോഗം പിടിപെടാന്‍ കാരണമായ ഇറ്റലി കുടുംബവും ഇവരില്‍നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തി. വീട്ടമ്മയുടെ പരിശോധന പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡില്‍നിന്ന് ഉപദേശം സ്വീകരിക്കും. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഇവര്‍ക്കു രോഗം ഭേദമാകാത്തത് ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കി.

രോഗിക്ക് ഇപ്പോള്‍ കാര്യമായ രോഗ ലക്ഷണങ്ങളില്ല. ഇവരില്‍നിന്ന് രോഗം പകരാനും സാധ്യതയില്ല. ഇവരുടെ ചികിത്സ സംബന്ധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ ബോര്‍ഡ് യോഗം ചേര്‍ന്നു വിശദമായ ചര്‍ച്ച നടത്തിയിരുന്നു. മരുന്നിന്റെ പുതിയ ഡോസ് ഇവര്‍ക്കു വീണ്ടും നല്‍കി. ഇതിന്റെ ഫലം കൂടി വരാന്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതിലും ഫലം നെഗറ്റീവായില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്.

pathram:
Leave a Comment