ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു…സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു?

നടി സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോടെ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വാതി ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്. ഇതിനൊക്കെ മറുപടിയായാണ് സ്വാതി രംഗത്തെത്തിയത്.

മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് നടി ഊഹാപോഹങ്ങള്‍ക്ക് നടി വിരാമമിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവിലേക്ക് മാറ്റിയതാണ് പുതിയ വിഡിയോയില്‍ കാണിക്കുന്നത്. 2012ല്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ അടക്കം ആര്‍കൈവിലേക്ക് മാറ്റിയിരിക്കുന്നത് നടി വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണമായിട്ടാണ് വിഡിയോയുടെ അടിക്കുറിപ്പ്.

‘കം ആന്‍ഡ് ഗോ റൂം, ഈ മുറിക്കുള്ളില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് കയറാന്‍ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ഉണ്ടാകില്ല. കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും’.സ്വാതി കുറിച്ചു.

pathram:
Related Post
Leave a Comment