രാജ്യത്തു കോവിഡ് ബാധിതച്ച് മരണം 488 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു.

നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത് ഐഎന്‍എസ് ആംഗ്രെയില്‍ 21 സേനാംഗങ്ങള്‍ക്ക് കോവിഡ്. ഇവരെ സേനയുടെ അശ്വിനി ആശുപത്രിയില്‍ ക്വാറന്റീനിലാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. യുദ്ധക്കപ്പലുകളിലോ അന്തര്‍വാഹിനികളിലോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഉള്‍പ്പെടുന്ന ഒരുക്കിനിര്‍ത്തിയിട്ടുള്ള നേവല്‍ ഡോക്ക്‌യാര്‍ഡ് ഇവിടെ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയാണ്.

പശ്ചിമ കമാന്‍ഡിനു കീഴിലെ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കാര്യാലയമാണ് ഐഎന്‍എസ് ആംഗ്രെ. ഇത് ലോക്ഡൗണ്‍ ചെയ്തു. മിക്കവര്‍ക്കും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയാണ് രോഗം.

അതേസമയം കോവിഡ് ബാധിച്ച് ലുധിയാന പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കോഹ്‌ലി (52) മരിച്ചു. 10 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

pathram:
Related Post
Leave a Comment