പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ 17കാരന്‍ തീ കൊളുത്തി കൊന്നു

മുംബൈ: പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം.

സംഭവ ദിവസം അമ്മയോട് മകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ മകന്‍ അമ്മയെ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ വച്ച് അവര്‍ മരണത്തിന് കീഴടങ്ങി.

അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

pathram:
Related Post
Leave a Comment