തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ഭൂതപ്പാണ്ടി, സഹ്യനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മൂന്നു പേരെയും കരമന പൊലീസ് ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് മൂന്നു പേരും. കേരളത്തിലേക്കു വരാന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പച്ചക്കറി വണ്ടിയെ ആശ്രയിച്ചത്. പൊലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. മൂന്നുപേരെയും നിരീക്ഷണത്തിലാക്കും
തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ അറസ്റ്റില്‍
Related Post
Leave a Comment