സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദ്ദേശിക്കാനും സര്‍ക്കാര്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം പൊതുവെ വിലയിരുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക,
രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.
കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. എന്നാല്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഉടന്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ നാലാക്കും. ഹോട്ട്‌സ്‌പോട്ടുകളായി ജില്ലകള്‍ക്കുപകരം മേഖലകളായി തിരിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും.
1. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
2. ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം
3. ഭാഗികമായി ജനജീവിതം അനുവദിക്കാം: ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്
4. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി
കൂടാതെ, ശുചീകരണത്തിനായി എല്ലാ കടകളും ഒരുദിവസം തുറക്കാന്‍ അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു റിപ്പോര്‍ട്ട് തേടി. സാലറി ചാലഞ്ചിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ചാലഞ്ച് സംബന്ധിച്ച വ്യക്തത യോഗത്തിലുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.
Leave a Comment