ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ഗൂഗിള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. കൊറോണ വ്യാപനം മൂലം ദുരിതത്തിലായ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് യഥാര്‍ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക.

10,000 ഡോളര്‍ നിലവാരത്തിലായിരിക്കും തുക സഹായമായി ലഭിക്കും. ഇത് സ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും വ്യത്യാസപ്പെടും. താല്‍പര്യമുള്ള പ്രസാധകര്‍ക്ക് ഫണ്ടിനായി അപേക്ഷിക്കാം. ഏപ്രില്‍ 29 ന് മുമ്പാണ് അപേക്ഷിക്കേണ്ടത്. ആപ്ലിക്കേഷനുകള്‍ ലഭിച്ചതിന് ശേഷം ആര്‍ക്കെല്ലാം ഫണ്ട് നല്‍കുന്നുണ്ടെന്ന് ഗൂഗിള്‍ പ്രഖ്യാപിക്കും.

കൊറോണ വൈറസ് പകര്‍ച്ചാവ്യാധി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാരെ ബാധിക്കുമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് ആഗോള തലത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അടിയന്തിര വിഭവങ്ങളും പിന്തുണയും എത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റിനും, കൊളംബിയ ജേണലിസം സ്‌കൂളിന്റെ ഡാര്‍ട്ട് സെന്റര്‍ ഫോര്‍ ജേണലിസം ആന്റ് ട്രോമയ്ക്കും ഗൂഗിള്‍.ഓആര്‍ജി പത്ത് ലക്ഷം ഡോളര്‍ നല്‍കുന്നതെന്ന് ഗൂഗിള്‍ ന്യൂസ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ജിന്‍ഗ്രാസ് പറഞ്ഞു.

കൊറോണവൈറസ് വ്യാപന കാലത്ത് വസ്തുതാപരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് 10 കോടി ഡോളര്‍ നല്‍കുമെന്ന് നേരത്തെ ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക വാര്‍ത്താ പ്രൊജക്ടുകള്‍ക്ക് 25 കോടി 2.5 കോടി നേരിട്ടുള്ള ഗ്രാന്റായും 7.5 കോടി അഡീഷണല്‍ മര്‍ക്കറ്റിങ് ചെലവായും ആണ് നല്‍കുക.

pathram:
Leave a Comment