തുപ്പല്‍ എറിഞ്ഞ് കോവിഡ് ഭീതി പരത്തുന്നു; അഞ്ച് സ്ത്രീകള്‍ അറസ്റ്റില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതിനിടെ കോവിഡ് പരത്തി ഭീതി സൃഷ്ടിക്കാനും ചിലര്‍. തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു കോവിഡ് ഭീതി പരത്തിയ അഞ്ചു സ്ത്രീകള്‍ അറസ്റ്റിലായിരിക്കുന്നു. ജയ്പൂര്‍ കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണു പ്രതികളെ കുടുക്കിയത്. തുടര്‍ന്ന് ഈ പ്രദേശമാകെ അണുവിമുക്തമാക്കി. ഭിക്ഷാടനം നടത്തുന്നവരാണ് ഈ സ്ത്രീകള്‍. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കൂടെറിഞ്ഞത്.

നഗരത്തിനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയിലില്‍ അടച്ചു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. അതിനിടെ രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1046 ആയി. ഇതില്‍ പകുതിയോളം ജയ്പുരിലാണ്. ഇന്നലെ 23 പുതിയ കേസുകള്‍ കൂടി ആയതോടെ ജയ്പുരില്‍ രോഗികള്‍ 476 ആയി.

pathram:
Leave a Comment