ട്രെയ്‌നുകള്‍ ഓടണമെങ്കില്‍ മെയ് 4 ആവണം

സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല

ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതാണ് ഇപ്പോള്‍ മെയ് മൂന്നുവരെ നീട്ടിയത്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് മൂന്നിന് അര്‍ധരാത്രി വരെ ഓടില്ല.

pathram:
Related Post
Leave a Comment