കൊറോണ ഉറവിടത്തെ കുറിച്ചുള്ള പഠനം വേണ്ടെന്ന് ചൈന; കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം തടഞ്ഞു

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ തടഞ്ഞ് ‘ചൈനീസ് ഭരണകൂടം’. ചൈനയില്‍ നിന്നുള്ള വൈറസിന്റെ ഉറവിടത്തെക്കുറിച്ചുള്ള രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളുടെ പഠനവും ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയതായാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഫുഡാന്‍ യൂണിവേഴ്‌സിറ്റിയുടെയും വുഹാന്‍ യൂണിവേഴ്‌സിറ്റിയും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങള്‍ എല്ലാ ഗവേഷകരോടും മൂന്ന് ദിവസത്തിനകം അധികാരികളെ അറിയിക്കണമെന്നും അല്ലെങ്കില്‍ അവ നിരസിക്കുമെന്നുമുള്ള പുതിയ ഉത്തരവ് ഏപ്രില്‍ മൂന്നിനാണ് ചൈനീസ് സയന്‍സ് ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയത്. കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമാണ് കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ചൈനീസ് സയനസ് ടെക്‌നോളജി അനുമതി നല്‍കുന്നതിന് മുമ്പ് വുഹാന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ആദ്യം ഒഴിവാക്കപ്പെട്ടത്. ഏപ്രില്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ഫുഡാന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടും സൈറ്റില്‍ നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്.

pathram:
Related Post
Leave a Comment