കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു

വാഷിങ്ടന്‍: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,214 പിന്നിട്ടു. 18,52,686 പേര്‍ രോഗബാധിതരാണ്. 4,23,479 പേര്‍ രോഗമുക്തരായി. 50,758 പേരാണ് ഗുരുതര നിലയിലുള്ളത്. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും യുഎസ് ആണ് മുന്നില്‍. യുഎസില്‍ 22,108 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. രോഗബാധിതര്‍ 5,60,425. ന്യൂയോര്‍ക്കില്‍ 9,385 പേര്‍ക്ക് മരണം സംഭവിച്ചു, 1,89,415 പേര്‍ രോഗികളാണ്.

ഇറ്റലിയില്‍ 19,899 പേര്‍ രോഗം ബാധിച്ചു മരിച്ചു. 1,56,363 രോഗബാധിതരാണ്. സ്‌പെയിനില്‍ 17,209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,66,831 പേര്‍ രോഗികളാണ്. ഫ്രാന്‍സില്‍ 14,393 പേരാണ് മരിച്ചത്. രോഗബാധിതര്‍ 132,591. ബ്രിട്ടനില്‍ മരണസംഖ്യ 10,000 കടന്നു. ഒടുവിലെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 10,612 ആണ്. രാജ്യത്ത് 84,279 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ജര്‍മനിയില്‍ 3,022 മരിക്കുകയും 1,27,854 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനില്‍ 4,474 പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് 71,686 രോഗികളാണുള്ളത്. ചൈനയില്‍ 3,341 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82,160 പേര്‍ രോഗബാധിതരാണ്. ബെല്‍ജിയത്തില്‍ 3,600 മരണങ്ങളും 29,647 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു.

pathram:
Related Post
Leave a Comment