സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടല്‍ എങ്ങനെയെന്ന് ഇന്നറിയാം…

സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടര്‍ കാര്യങ്ങളില്‍ തീരുമാനം ഇന്ന്. ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ തുടരും. ഏതൊക്കെ മേഖലകളില്‍ ഇളവാകാം എന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. രാവിലെ പത്തിനാണ് യോഗം.

ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍!ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

അതേസമയം ലോക്ക് ഡൗണില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് നിലവില്‍ വരും. ഒപ്റ്റിക്കല്‍സ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. നാളെ ബുക്ക് ഷോപ്പുകള്‍ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.

pathram:
Related Post
Leave a Comment