ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുനന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.

പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധിതരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്ത മുഴുവനും. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടനെ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും വക്താവ് അറിയിച്ചു.

ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ബോറിസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ നിരവധി നേതാക്കള്‍ അസുഖം പെട്ടന്ന് ഭേദമാകട്ടെ എന്ന് ബോറിസിന് ആശംസാ സന്ദേശങ്ങള്‍ അയച്ചിരുന്നു.

pathram:
Related Post
Leave a Comment