ബംഗാള്‍ സ്വദേശി മലയാളിയായ ഭാര്യയെ തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തി

കൊല്ലം കുണ്ടറയില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊല നടത്തിയത്. വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവും ബംഗാള്‍ സ്വദേശിയുമായ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 9.30 ഓടെ വീട്ടില്‍ വച്ചായിരുന്നു അരുംകൊല. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ഒന്‍പത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരന്‍ കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ എത്തുമ്പോള്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ കവിത രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു . നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മ്മാണ ജോലികളും ചെയ്തുവരികയായിരുന്നു. പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നുമാണ് പിടികൂടിയത്.

pathram:
Related Post
Leave a Comment