കുരിശില്‍ ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം വച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുരിശില്‍ യേശു ക്രിസ്തുവിന് പകരം നഗ്‌ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) ആണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അവര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് പ്രതി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതിനെതിരായി സോഷ്യല്‍ മീഡിയയില്‍ വന്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം എറണാകുളം അസി കമ്മീഷണര്‍ ലാല്‍ജി, സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കര്‍ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മലപ്പുറത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

pathram:
Related Post
Leave a Comment