റെഡ്, ഓറഞ്ച്, ഗീന്‍ സോണുകള്‍..!! ലോക്ക്ഡൗണ്‍ തുടരുക മൂന്ന് സോണുകളായി തിരിച്ച്; കേരളം ഏത് സോണില്‍ പെടും

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോണ്‍, യെല്ലോ/ഓറഞ്ച് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാവും ലോക്ക് ഡൗണ്‍ നടപ്പിലാക്കുക.

റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകള്‍ അടുത്ത രണ്ടാം ഘട്ട ലോക്ക് ഡൗണില്‍ പൂര്‍ണമായി സീല്‍ ചെയ്യും. യാതൊരു കാരണവശാലും ഇവിടെ പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടായിരിക്കുകയില്ല. ആവശ്യമുള്ള സാധനങ്ങള്‍ നിയോഗിക്കപ്പെട്ടവര്‍ വീടുകളില്‍ എത്തിക്കും. റെഡ് സോണിലുള്ള ഓരോ വീട്ടിലെയും എല്ലാം അംഗങ്ങളെയും പരിശോധിക്കും. പരിശോധനനകള്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി രോഗബാധ സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി മാറ്റും.

കൊവിഡ് 19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. നിയന്ത്രിതമായി പൊതുഗതാഗതം, കൃഷി തുടങ്ങിയവ ഇവിടങ്ങളില്‍ അനുവദിക്കും.

ഒരു കൊവിഡ് 19 രോഗി പോലും ഇല്ലാത്ത സ്ഥലമാണ് ഗ്രീന്‍ സോണില്‍ ലോക്ക് ഡൗണാണ് ഉണ്ടാവുക. രോഗവ്യാപനത്തിനുള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പുള്ള മേഖലകളാണ് ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിക്കപ്പെടുക.

മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ആയേക്കും.

pathram:
Related Post
Leave a Comment